മനാമ: ബഹ്‌റൈനിലെ പ്രമുഖ ഡിജിറ്റൽ ലേല പ്ലാറ്റ്‌ഫോമായ‘മസാദ്’ മൂന്നക്ക വാഹന നമ്പർ പ്ലേറ്റായ '994' ലേലത്തിന് വെക്കുന്നു. മുംതലക്കാത്തിന്റെ കീഴിലുള്ള സ്ഥാപനമായ മസാദ്, വിപണിയിൽ മൂന്നക്ക നമ്പറുകൾക്കുള്ള വലിയ ഡിമാൻഡ് പരിഗണിച്ചാണ് ഈ പ്രത്യേക ലേലം പ്രഖ്യാപിച്ചത്. 1,00,000 ബഹ്‌റൈൻ ദീനാർ ആണ് ലേലം തുടങ്ങുന്ന തുക.
മാർച്ച് 31, വൈകുന്നേരം 4 വരെയാണ് അപേക്ഷിക്കേണ്ട സമയം. താൽപ്പര്യമുള്ളവർക്ക് 'മസാദ്' ആപ്പ് വഴി നിശ്ചിത തുക നിക്ഷേപിച്ച് ലേലത്തിൽ പങ്കുചേരാവുന്നതാണ്.
ഈ വർഷം ആദ്യം നടന്ന ലേലത്തിൽ 796, 186, 257 എന്നീ മൂന്നക്ക നമ്പറുകൾക്ക് ലഭിച്ച വൻ സ്വീകാര്യതയാണ് പുതിയ ലേലം സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് മസാദ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിസാർ ഹബീബ് പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ തികച്ചും സുതാര്യവും നീതിയുക്തവുമായ രീതിയിലായിരിക്കും ലേല നടപടികൾ പൂർത്തിയാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്കായി mazad.bh എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ മസാദ് മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.