സാമ്പത്തികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കൾ ഫീസ് കുടിശ്ശിക തീർക്കാൻ വളരെയേറെ ബുദ്ധിമുട്ടുന്നതായി അറിയുന്നു. പ്രത്യേകിച്ച് 10, 12 ക്ലാസുകളിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷ എഴുതുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളോടൊപ്പം കുട്ടികളും വലിയ ആശങ്കയിലാണ്. പ്രത്യേകിച്ച് ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ കുട്ടികളുടെ കാര്യത്തിൽ. ഇന്ത്യൻ പൊതുസമൂഹത്തിന്റെ പ്രതീകമായ നിലനിൽക്കുന്ന ഐ.എസ്.ബി പൊതുസമൂഹത്തിന്റെ സഹകരണത്തോടുകൂടി കുട്ടികളുടെ ആവശ്യത്തിന് വേണ്ടി പ്രത്യേകിച്ച് നടത്തപ്പെടുന്ന ഫെയറിൽ കൂടി ലഭിച്ചിട്ടുള്ള വരുമാനത്തിന്റെ ഒരു ഭാഗം നീക്കിവെച്ച് ഫീസ് കുടിശ്ശിക വരുത്തിയിട്ടുള്ള രക്ഷിതാക്കളെയും കുട്ടികളെയും സഹായിക്കണം.
ഫീസ് കുടിശ്ശിക ഇനത്തിൽ 50 ശതമാനം രക്ഷിതാക്കൾ കണ്ടെത്തുകയും ബാക്കി 50 ശതമാനം ധന ശേഖരണത്തിൽ കൂടി ലഭിച്ച തുകയിൽ നിന്ന് ക്രമപ്പെടുത്തി അത്തരത്തിലുള്ള കുട്ടികൾക്ക് പരീക്ഷ എഴുതുവാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കണമെന്ന് അഭ്യർഥിക്കുന്നു. നമുക്കറിയാവുന്നതുപോലെ സാമ്പത്തിക ഞെരുക്കംമൂലം മാനസികമായ ബുദ്ധിമുട്ട് ഒഴിവാക്കുക എന്നുള്ളതാണ് പൊതുസമൂഹത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും കടമ എന്ന ഓർമപ്പെടുത്തുക മാത്രമാണ്. ഫീസ് കുടിശ്ശികയുടെ പേരിൽ ഹാൾടിക്കറ്റ് ലഭ്യമാകുന്നില്ല എന്ന വിവരം അറിയിച്ചുകൊണ്ട് കുറെ രക്ഷിതാക്കൾ ബന്ധപ്പെടുകയുണ്ടായി. അതായത്, ക്ലാസ് ടീച്ചറിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്, ഫീസ് കുടിശ്ശികയുള്ള കുട്ടികൾക്ക് ഹാൾടിക്കറ്റ് നൽകുവാൻ സാധ്യമല്ല.
ഇന്ത്യൻ സ്കൂളിന്റെ നിലനിൽപ് ഫീസിൽ കൂടി ലഭിക്കുന്ന വരുമാനം മാത്രമാണ് എന്നുള്ള കാര്യവും സാമ്പത്തിക ഞെരുക്കമുള്ള രക്ഷിതാക്കൾ എല്ലാവരും മനസ്സിലാക്കുകയും വേണം. പരിമിതികൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്നും മാത്രമാണ് ഈ കുറുപ്പിൽ കൂടി ഉദ്ദേശിക്കുന്നത്.
_ എബ്രഹാം ജോൺ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.