Posted On
date_range Updated On
date_range ടിക്ടോക് വഴി ദിനാറിനെ അപമാനിച്ച സംഭവം: യുവാവിന് ശിക്ഷ
മനാമ: ടിക്ടോക് വഴി 20 ദിനാർ നോട്ടിനെ അപമാനിക്കുന്ന രീതിയിൽ വിഡിയോ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ഏഷ്യൻ വംശജനായ യുവാവിന് മൂന്നാം ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. രണ്ട് മാസം തടവും ശിക്ഷാ കാലാവധിക്ക് ശേഷം മൂന്നു വർഷത്തേക്ക് തിരിച്ചുവരാനാവാത്തവിധം നാട്ടിലേക്ക് അയക്കാനുമാണ് വിധി. ബഹ്റൈൻ ദിനാർ വായുവിലേക്ക് എറിയുകയും പശ്ചാത്തലത്തിൽ ബഹ്റൈൻ പതാക കാണിക്കുകയും ചെയ്യുന്ന രൂപത്തിലായിരുന്നു വിഡിയോ. സമൂഹമാധ്യമത്തെ തെറ്റായ രൂപത്തിൽ ഉപയോഗിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.