ദി​റാ​സാ​ത്​ ചെ​യ​ർ​മാ​ൻ ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ദിറാസാത് ആശയവിദഗ്​ധരുടെ ഉച്ചകോടികൾ സംഘടിപ്പിക്കുന്നു

മ​നാ​മ: ഡി​സം​ബ​റി​ൽ ര​ണ്ട്​ ബൗ​ദ്ധി​ക ഉ​ച്ച​കോ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ബ​ഹ്​​​റൈ​ൻ സെൻറ​ർ ഫോ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​ട്രാ​റ്റ​ജി​ക്​ സ്​​റ്റ​ഡീ​സ്​ (ദി​റാ​സാ​ത്) ചെ​യ​ർ​മാ​ൻ ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മി​ഡി​ലീ​സ്​​റ്റ്​ ആ​ൻ​ഡ്​​ നോ​ർ​ത്ത്​ ആ​ഫ്രി​ക്ക മേ​ഖ​ല​യി​ലെ ആ​ശ​യ വി​ദ​ഗ്​​ധ​രു​ടെ ഉ​ച്ച​കോ​ടി, ആ​ഗോ​ള ആ​ശ​യ വി​ദ​ഗ്​​ധ​രു​ടെ​ ഉ​ച്ച​കോ​ടി എ​ന്നി​വ​യാ​ണ്​ ഡി​സം​ബ​ർ ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന​ത്. ര​ണ്ട് ഉ​ച്ച​കോ​ടി​ക​ളി​ലും ന​യ​നി​ർ​മാ​താ​ക്ക​ൾ, ഗ​വേ​ഷ​ക​ർ, ആ​ഗോ​ള ആ​ശ​യ വി​ദ​ഗ്​​ധ സ്​​ഥാ​പ​ന ഡ​യ​റ​ക്​​ട​ർ​മാ​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കും.

സ​മാ​ധാ​ന​ന​യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ലും സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​തി​ലും ആ​ശ​യ​വി​ദ​ഗ്​​ധ​രു​ടെ പ​ങ്ക്​ വ​ലു​താ​ണെ​ന്ന്​ ഡോ. ​ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. സു​സ്​​ഥി​ര വി​ക​സ​ന​ത്തി​ലും ഇ​വ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു.

ഇ​തി​നൊ​പ്പം, പൊ​തു​വാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ​ വൈ​ദ​ഗ്​​ധ്യ കൈ​മാ​റ്റ​ത്തി​െൻറ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. രാ​ജ്യ​ത്തെ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള വൈ​ദ​ഗ്​​ധ്യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബ​ഹ്​​റൈ​െൻറ സ​ന്ന​ദ്ധ​ത​യും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Dirasat organizes summits of ideologues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.