Posted On
date_range Updated On
date_range വാക്സിൻ രണ്ടാം ഡോസ് വിട്ടുപോയോ? പരിഹാരമുണ്ട്
മനാമ: കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ വിട്ടുപോയവരാണോ നിങ്ങൾ? എങ്കിൽ പരിഹാരമുണ്ട്. ബന്ധപ്പെട്ട മെഡിക്കൽ സെൻററിൽ ഉടൻതന്നെ എത്തി വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സിനോഫാം വാക്സിൻ സ്വീകരിച്ചവർ മുഹറഖ്, ഇസാ ടൗൺ, ജിദാഫ്സ്, അൽ സല്ലാഖ് ഹെൽത് സെൻററുകളിലാണ് പോകേണ്ടത്. ഫൈസർ-ബയോൺടെക് വാക്സിൻ സ്വീകരിച്ചവർ ആദ്യ വാക്സിൻ സ്വീകരിച്ച അതേ കേന്ദ്രത്തിലും സ്പുട്നിക്-5 വാക്സിൻ സ്വീകരിച്ചവർ ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലും ആസ്ട്രസെനക സ്വീകരിച്ചവർ അൽ ഹൂറ ഹെൽത് സെൻററിലും എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.