മനാമ: ബഹ്റൈൻ മലയാളികളുടെ വാർഷിക നൃത്ത സംഗീതവിരുന്നായി മാറിയ ‘ധും ധലാക്ക’യുടെ പുതിയ പതിപ്പിന് അരങ്ങൊരുങ്ങുന്നു. കേരളീയ സമാജം എന്റർടൈൻമെന്റ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ധും ധലാക്ക സീസൺ 7 ഡിസംബർ 16ന് അരങ്ങേറും.
പ്രശസ്ത പിന്നണി ഗായകരും സ്റ്റാർ സിംഗർ താരങ്ങളുമായ അരവിന്ദ് ദിലീപ് നായർ, ശ്വേത അശോക്, ശ്രീരാഗ് ഭരതൻ എന്നിവർ അവതരിപ്പിക്കുന്ന സംഗീത നിശയാണ് ധും ധലാക്കയുടെ പ്രധാന ആകർഷണം.
അതോടൊപ്പം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിലെ ഇരുന്നൂറിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യ നൃത്താവിഷ്കാരങ്ങളും അരങ്ങേറും. കലാവിഭാഗം കൺവീനർ ദേവൻ പാലോടാണ് ഏകോപനം നിർവഹിക്കുന്നത്.
സമാജത്തിന്റെ വാർഷിക കലണ്ടറിലെ ഏറ്റവും ശ്രദ്ധേയമായ നൃത്ത സംഗീത പരിപാടിയായ ധും ധലാക്ക കാണുന്നതിന് പ്രവേശനം സൗജന്യമായിരിക്കുമെന്നും ബഹ്റൈനിലെ എല്ലാ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായും സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.