അതുൽ കൃഷ്ണ ഗോപകുമാർ, ശ്രീദക്ഷ സുനിൽ കുമാർ, അബിഗൈൽ അരുൺ, അയന സുജി, സിമ്രാൻ ശ്രീജിത്ത്, ശിൽപ സന്തോഷ്, ആരാധ്യ ജിജേഷ്, ആരവ് ജിജേഷ്, നേഹ ജഗദീഷ്, സ്നേഹ മുരളീധരൻ, ഇഷാൻ കൃഷ്ണ സുനിൽ, മാളവിക ബിനോജ്, സാദിൽ സുനിൽ
മനാമ: ബഹ്‌റൈൻ കേരളീയ സമാജം നേതൃത്വത്തിൽ നടന്ന കുട്ടികളുടെ കലാമാമാങ്കമായ ദേവ്ജി-ബി.കെ.എസ്. ബാലകലോത്സവം 2022ന്റെ കലാതിലകപ്പട്ടത്തിന് ശ്രീദക്ഷ സുനിൽ കുമാർ അർഹയായി. അതുൽ കൃഷ്ണ ഗോപകുമാറാണ് കലാപ്രതിഭ. കലോത്സവത്തിലെ മറ്റ് അവാർഡുകളും പ്രഖ്യാപിച്ചു. ബാലതിലകമായി അബിഗൈൽ അരുൺ, നാട്യരത്നയായി അയന സുജി, സംഗീതരത്നയായി ശ്രീദക്ഷ സുനിൽ കുമാർ, സാഹിത്യരത്നയായി സിമ്രാൻ ശ്രീജിത്ത്, കലാരത്നയായി ശിൽപ സന്തോഷ് എന്നിവരെ തിരഞ്ഞെടുത്തു.
ഗ്രൂപ് ഒന്നിൽ ആരാധ്യ ജിജേഷ്, ഗ്രൂപ് രണ്ടിൽ ആരവ് ജിജേഷ്, ഗ്രൂപ് മൂന്നിൽ നേഹ ജഗദീഷ്, ഗ്രൂപ് നാലിൽ അയന സുജി, ഗ്രൂപ് അഞ്ചിൽ സ്നേഹ മുരളീധരൻ എന്നിവർ ചാമ്പ്യന്മാരായി. ഇഷാൻ കൃഷ്ണ സുനിൽ, മാളവിക ബിനോജ്, സാദിൽ സുനിൽ എന്നിവർ പ്രത്യേക അവാർഡുകൾക്ക് അർഹരായി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സമാജം വൈസ് പ്രസിഡന്‍റ് ദേവദാസ് കുന്നത്ത് എന്നിവർ വാർത്തക്കുറിപ്പിലൂടെയാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
ജനുവരി 23 മുതൽ ഫെബ്രുവരി 18 വരെ നീണ്ട മത്സരങ്ങളിൽ 200ൽ പരം ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കൊറോണയുടെ ബുദ്ധിമുട്ടുകൾക്കിടയിലും മത്സരാർഥികളുടെ വമ്പിച്ച പങ്കാളിത്തമാണ് ഈ വർഷം ഉണ്ടായതെന്ന് സംഘാടകർ അറിയിച്ചു. വി.എസ്. ദിലീഷ് കുമാർ ജനറൽ കൺവീനറും രാജേഷ് ചേരാവള്ളി ജനറൽ ജോ. കൺവീനറുമായ കമ്മിറ്റിയാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്. വിജയികൾക്കുള്ള സമ്മാനവിതരണം മാർച്ച് നാലിന് വൈകീട്ട് ആറിന് നടക്കും. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.