മനാമ: രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ലക്ഷ്യങ്ങളുണ്ടെന്ന് ബഹ്റൈൻ പ്രതിരോധ സേന (ബി.ഡി.എഫ്) കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ. കഴിഞ്ഞ ദിവസം ഒരു ബി.ഡി.എഫ് യൂനിറ്റ് പരിശോധന സന്ദർശനം നടത്തുന്നതിനിടെയാണ് കമാൻഡർ ഇൻ ചീഫ് ഈ കാര്യം വ്യക്തമാക്കിയത്.
സായുധ സേനയുടെ സുപ്രീം കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലും, സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും, പ്രധാനമന്ത്രിയുമായ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയിലും ബി.ഡി.എഫ് തങ്ങളുടെ പോരാട്ട, ഭരണപരമായ സജ്ജീകരണം വർധിപ്പിക്കാനും, ഏറ്റവും പുതിയ ആധുനിക സൈനിക ആശയങ്ങൾക്കും സാങ്കേതികവിദ്യകൾക്കും അനുസൃതമായി പരിശീലന പരിപാടികൾ പരിഷ്കരിക്കാനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രതിരോധിക്കുന്നതിനും, സൈനികരുടെ അർപ്പണബോധത്തിലൂടെ പ്രാദേശികമായും അന്തർദേശീയമായും രാജ്യത്തിന്റെ നേട്ടങ്ങൾക്ക് സംഭാവന നൽകുന്നതിനും ബി.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും മേധാവി വ്യക്തമാക്കി.
ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ യൂനിറ്റ് സന്ദർശനത്തിനിടെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.