പിഴ അടയ്ക്കുന്നതിനുള്ള സമയപരിധി; 7 ദിവസത്തെ ഇളവ് 30 ദിവസമാക്കാൻ ബഹ്റൈൻ പാർലമെന്‍റിൽ വീണ്ടും ചർച്ച

മനാമ: നിയമലംഘകർക്ക് പിഴ അടയ്ക്കുന്നതിനുള്ള സമയപരിധി 7 ദിവസത്തിൽ നിന്ന് 30 ദിവസമായി നീട്ടാനും, ഈ സമയപരിധിക്കുള്ളിൽ പണമടച്ചാൽ പിഴത്തുക പകുതിയായി കുറയ്ക്കാനും അനുവദിക്കാനുള്ള നീക്കം ബഹ്‌റൈൻ പാർലമെന്റിൽ വീണ്ടും ചർച്ചകൾക്ക് വഴിവെച്ചു. നേരത്തെ പാർലമെന്റ് അംഗീകരിച്ച ഈ ഭേദഗതി, കഴിഞ്ഞ മാസം ശൂറാ കൗൺസിൽ തള്ളിയിരുന്നു. ഇത് രണ്ടാമതും വോട്ടിനായി ഉപരിസഭയിലേക്ക് അയച്ചിരിക്കുകയാണ്. ശൂറാ കൗൺസിൽ വീണ്ടും തള്ളിയാൽ ഈ നിർദേശം ഉപേക്ഷിക്കും.

സമയപരിധി നീട്ടുന്നതിനെതിരെ അധികൃതരും ചില എം.പിമാരും ശക്തമായി രംഗത്തെത്തിയിരുന്നു. ഇത് നിയമലംഘനങ്ങളെ തടയുന്നതിനുള്ള നിയമത്തിന്റെ ശക്തി കുറയ്ക്കുമെന്നും റോഡ് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ ഈ ഭേദഗതി ശിക്ഷ ഒഴിവാക്കുന്നില്ല, മറിച്ച് പിഴയടക്കാൻ കൂടുതൽ സമയം അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി ചെയർമാൻ ഹസൻ ബുഖമ്മാസ് പറഞ്ഞു.  

Tags:    
News Summary - Deadline for payment of fines; Bahraini parliament to discuss extending 7-day curfew to 30 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.