ഗവൺമെന്റ് ഡേറ്റ നെറ്റ്വർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് ബഹ്റൈനും സിസ്കോയും തമ്മിൽ കരാറിൽ
ഒപ്പുവെക്കുന്ന ചടങ്ങിൽനിന്ന്
മനാമ: ഗവൺമെന്റ് ഡേറ്റ നെറ്റ്വർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് ബഹ്റൈനും യു.എസ് മൾട്ടിനാഷനൽ ടെക്നോളജി കമ്പനിയായ സിസ്കോയും തമ്മിൽ കരാറിൽ ഒപ്പുവെച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അമേരിക്കൻ സന്ദർശനത്തോടനുബന്ധിച്ചാണ് കരാർ ഒപ്പിട്ടത്. ലോകത്തിലെ മുൻനിര സാങ്കേതിക കമ്പനിയായ സിസ്കോയുമായുള്ള കരാർ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ സ്വീകരിക്കാനുള്ള രാജ്യത്തിെന്റ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അലി അൽ ഖാഇദ് പറഞ്ഞു.
ടെലികമ്യൂണിക്കേഷൻ മേഖലയിലും മറ്റ് ഉയർന്ന സാങ്കേതിക സേവനങ്ങളിലും സിസ്കോയുടെ മികവ് അദ്ദേഹം എടുത്തുപറഞ്ഞു. കരാറിൽ ഒപ്പിടുന്നത് രാജ്യത്തിന്റെ സമഗ്ര വികസന അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.