ദാണ്ഡിയ നൈറ്റ് 2024 ടിക്കറ്റ് അവതരണം
ദാണ്ഡിയ നൈറ്റ് 2024 ടിക്കറ്റുകൾ പുറത്തിറക്കി
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) ദാണ്ഡിയ നൈറ്റ് 2024ന്റെ ടിക്കറ്റുകൾ അവതരിപ്പിച്ചു. ലുലു ഹൈപ്പർമാർക്കറ്റ്, ദാന മാളിൽ നടന്ന പരിപാടിയിൽ ലുലു ഡയറക്ടർ ജുസർ രൂപവാല, മലബാർ ഗോൾഡ് പ്രതിനിധികളായ മുഹമ്മദ് സാക്കി, ഹമദാൻ എന്നിവർ സന്നിഹിതരായിരുന്നു.
നൃത്തവും സംഗീതവുമടക്കം ഇന്ത്യയുടെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ദാണ്ഡിയ നൈറ്റ് സംഘടിപ്പിക്കുന്നത്. ഐ.എൽ.എ വനിതാ സംരംഭകരുടെയും വിവിധ സ്പോൺസർമാരുടെയും കിയോസ്കുകളുണ്ടാകും. മികച്ച സമ്മാനങ്ങൾ ലഭിക്കുന്ന മെഗാ റാഫിൾ നറുക്കെടുപ്പും നടക്കും. സെപ്റ്റംബർ 16 വരെ അഞ്ചു ദീനാർ നിരക്കിൽ ഏർലി ബേർഡ് ടിക്കറ്റുകൾ ലഭ്യമാണ്.
10 ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. സെപ്റ്റംബർ 16ന് ശേഷം ടിക്കറ്റ് നിരക്ക് ഏഴു ദീനാറായിരിക്കും. ടിക്കറ്റുകൾ ഓൺലൈനിലും ക്യു ലിങ്കിലും ലഭ്യമാണ്.
ഇവന്റിൽ നിന്നുള്ള വരുമാനം ഐ.എൽ.എ സ്നേഹ കിഡ്സിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വിനിയോഗിക്കും. ഓൺലൈനായി ടിക്കറ്റ് വാങ്ങാൻ https://events.q-tickets.com/bahrain/eventdetails/5989237390/ila-dandiya-2024 സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 97333560046.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.