Posted On
date_range Updated On
date_range ദാന മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നവീകരിച്ച ഫാഷൻ വിഭാഗം തുറന്നു
മനാമ: ദാന മാൾ ലുലു ഹൈപ്പർമാർക്കറ്റിലെ മെസാനിൻ ഫ്ലോറിൽ നവീകരിച്ച ഫാഷൻ വിഭാഗം പ്രവർത്തനമാരംഭിച്ചു. സ്ത്രീകളുടെയും പെൺകുട്ടികളുടെ ഫാഷൻ വസ്ത്രങ്ങളും പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ഏറ്റവും പുതിയ വേനൽക്കാല വസ്ത്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഒരു കുടുംബത്തിന് ആവശ്യമായ വസ്ത്രങ്ങൾ എല്ലാം ഒരു സ്ഥലത്തുനിന്ന് വാങ്ങാൻ കഴിയും എന്ന സവിശേഷതയോടെയാണ് പുതിയ ഫാഷൻ വിഭാഗം അവതരിപ്പിച്ചിരിക്കുന്നത്. ആഭരണങ്ങൾ, സ്ത്രീകളുടെ ഹാൻഡ്ബാഗുകൾ, പേഴ്സുകൾ എന്നിവയും ലഭ്യമാണ്. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ വിപുലമായ ശേഖരവുമുണ്ട്. മികച്ച എക്‌സ്‌ക്ലുസീവ് ഓഫറുകളും 'ബൈ 2 ഗെറ്റ് 2' ഡീലുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.