തംകീനും സാൻസ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ കരാർ ഒപ്പുവെച്ചപ്പോൾ
Posted On
date_range Updated On
date_range സൈബർ സുരക്ഷാപരിശീലനം: സാൻസ് ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ
മനാമ: യുവാക്കൾക്ക് സൈബർ സുരക്ഷാമേഖലയിൽ പരിശീലനം നൽകുന്നതിന് സാൻസ് ഇൻസ്റ്റിറ്റ്യൂട്ടുമായി 'തംകീൻ' കരാറിൽ ഒപ്പുവെച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 200 യുവാക്കൾക്ക് പരിശീലനം നൽകുന്നതിനാണ് കരാർ.
നിലവിലെ തൊഴിൽവിപണി ആവശ്യങ്ങൾക്കനുസരിച്ചും ഭാവിപദ്ധതികളെ മുന്നിൽ കണ്ടും തദ്ദേശീയയുവാക്കളെ സൈബർ സുരക്ഷാമേഖലയിൽ കഴിവുറ്റവരാക്കി വളർത്താനും തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമാണ് സഹകരണം വഴി ലക്ഷ്യമിടുന്നത്.
യുവാക്കൾക്ക് സൈബർ സുരക്ഷാ മേഖലയിൽ പരിശീലനം നൽകി കഴിവുറ്റവരാക്കി വളർത്തുന്നതിൽ തംകീനുമായി സഹകരിക്കുന്നതിൽ ഏറെ അഭിമാനമുള്ളതായി സാൻസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി ഒപ്പുവെക്കൽ ചടങ്ങിന് ശേഷം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.