മനാമ: കോൾഡ് സ്റ്റോറിൽ നിന്ന് സാധനം വാങ്ങിയേശഷം പണം നൽകാതെ മുങ്ങാൻ ശ്രമിച്ചതിനെ എതിർത്ത സ്റ്റോർ ജീവനക്കാരനായ മലയാളിക്ക് പരിക്കേറ്റു. കഴിഞ്ഞ ഞായറാഴ്ച്ച റിഫയിലെ ഹാജിയാത്തിലായിരുന്നു സംഭവം. മുഹമ്മദ് കുഞ്ഞി(58) നാണ് പരിക്കേറ്റത്. രാത്രി പത്തരയോടെ കോൾഡ് സ്റ്റോറിന് മുന്നിൽ വാഹനത്തിലെത്തിയ കൗമാര പ്രായക്കാർ വാഹനത്തിെൻറ ഹോൺ മുഴക്കി. തുടർന്ന് പുറത്തേക്ക് ഇറങ്ങിയ മുഹമ്മദ് കുഞ്ഞിനോട് സിഗറട്ട് ആവശ്യപ്പെട്ടു. നൽകിയപ്പോൾ പണം നൽകാതെ ഒാടിച്ചുപോകാൻ ശ്രമിച്ചു. ഇൗ സമയത്ത് ഡോറിൽ പിടിച്ചുനിൽക്കുകയായിരുന്ന മുഹമ്മദ് കുഞ്ഞിനെയും കൊണ്ടാണ് വാഹനം കുതിച്ചത്. അൽപ്പനേരം വാഹനത്തിൽ കുരുങ്ങിപ്പോയ ഇദ്ദേഹം റോഡിൽ തെറിച്ച് വീഴുകയായിരുന്നു.
സംഭവത്തിന് ദൃക്സാക്ഷിയായ വിദേശി ഉടൻതന്നെ മുഹമ്മദ് കുഞ്ഞിനെയും കൊണ്ട് േപാലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് വാഹനത്തിെൻറ നമ്പർ ഉൾപ്പെടെ പോലീസിൽ നൽകിയേശഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാഗ്യത്തിനാണ് മുഹമ്മദ് കുഞ്ഞ് രക്ഷപ്പെട്ടതെന്നും ആളപായമുണ്ടാകാനുള്ള സാധ്യത ഏറെയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾ ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി സൂചനയുണ്ട്. നാല് വർഷത്തോളമായി ബഹ്റൈനിൽ എത്തിയ മുഹമ്മദ് കുഞ്ഞി പറയുന്നത് ഇത്തരത്തിലുള്ള ആദ്യ സംഭവമാണ് തനിക്ക് ഉണ്ടായതെന്നാണ്. സംഭവത്തിെൻറ ഷോക്കിൽ നിന്നും മോചിതനായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.