മനാമ: ബഹ്റൈൻ പ്രതിഭ വനിതാവേദി അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് സി.പി.ആർ ട്രെയിനിങ് പ്രതിഭാ സെന്ററിൽ സംഘടിപ്പിച്ചു. വനിത പത്തൊമ്പതാം കേന്ദ്രസമ്മേളന അനുബന്ധ പരിപാടിയുടെ ഭാഗമാണിത്. വനിതവേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.പി.ആർ ട്രെയിനിങ് പരിപാടിയുടെ കൺവീനർ ദിവ്യ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
ഐ.സി.ആർ.എഫ് മുൻ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഫ്രീഡ എമിലിയ, ബിൻസൺ മാത്യു എന്നിവർ സി.പി.ആർ പരിശീലനത്തിന് നേതൃത്വം നൽകി. സ്ത്രീകളും പുരുഷന്മാരും അടങ്ങിയ അമ്പതോളം പേർക്ക് പരിശീലനം നൽകുകയും ചെയ്തു.
ഉദ്ഘാടകനും പരിശീലകർക്കുമുള്ള ഉപഹാര സമർപ്പണം മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ സി.വി. നാരായണൻ, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ എന്നിവർ നിർവഹിച്ചു.ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സന്നിഹിതനായി. സമ്മേളന അനുബന്ധ പരിപാടികളുടെ കൺവീനർ ഹർഷ ബബീഷ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.