മനാമ: രാജ്യത്ത് കോവിഡ് -19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ 25 പേർ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 235 ആയി. പുതുതായി എട്ടുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ 227 പേരാണ് ചികിത്സയിൽ ഉള്ളത്. വെള്ളിയാഴ്ച 47 പേരെക്കൂടി നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. ഇതോടെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയവരുടെ എണ്ണം 459 ആയി ഉയർന്നു.
ഇതുവരെ 30,506 പേരെയാണ് പരിശോധിച്ചത്. വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടണമെന്ന നിർദേശം പ്രാബല്യത്തിൽ വന്നതോടെ മിക്ക സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് തുറക്കാൻ ഇളവുള്ളത്. ഇന്നലെ വെള്ളിയാഴ്ച കൂടിയായതിനാൽ തെരുവുകളെല്ലാം ഏറക്കുറെ വിജനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.