മനാമ: കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വരുന്നവർ ഗാർഹിക സമ്പർക്ക വിലക്കിൽ (ഹോം സെൽഫ് ക്വാറൻറീൻ) കഴിയുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്? പലർക്കും ഇക്കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്. എന്നാൽ, ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് വ്യക്തമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
1. കോവിഡ് രോഗിയുമായി സമ്പർക്കത്തിലായെന്ന് അറിയുേമ്പാൾ തന്നെ ബി അവെയർ ആപ് ഡൗൺലോഡ് ചെയ്യണം.
2. ഒാരോ ആക്ടിവ് കേസും വിലയിരുത്തി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ആരോഗ്യ മന്ത്രാലയത്തിലെ സമ്പർക്കാന്വേഷണ വിഭാഗം രേഖപ്പെടുത്തും.
3. തുടർന്ന് സമ്പർക്കത്തിൽ വന്നവരെ പൊതുജനാരോഗ്യ വിഭാഗത്തിൽനിന്ന് ബന്ധപ്പെടും.
4. സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ പരിശോധിച്ചശേഷം ബി അവെയർ ആപ്പിൽ ഗാർഹിക സമ്പർക്ക വിലക്ക് ആരംഭിക്കുന്നതിനുള്ള ടെക്സ്റ്റ് സന്ദേശം അയക്കും.
5. ബി അവെയർ ആപ്പിൽ 'സ്റ്റാർട്ട് ക്വാറൻറീൻ' ക്ലിക്ക് ചെയ്യുക.
6. എത്രയും വേഗം സ്വന്തം ഫോേട്ടാ അപ്ലോഡ് ചെയ്യുക
7.50 വയസ്സിന് മുകളിലുള്ളവർക്കും രോഗ ലക്ഷണങ്ങൾ കാണിക്കുന്നവർക്കും പി.സി.ആർ ടെസ്റ്റ് നടത്തും. നെഗറ്റിവാകുന്നവർക്ക് ഗാർഹിക സമ്പർക്ക വിലക്ക് അവസാനിക്കുന്ന പത്താം ദിവസം വീണ്ടും പി.സി.ആർ പരിശോധന നടത്തും.
8. 49 വയസ്സിന് താഴെയുള്ളവർ ഗാർഹിക സമ്പർക്ക വിലക്ക് അവസാനിക്കുന്ന 10ാം ദിവസം പരിശോധന നടത്തണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഇവർ വിവരം അറിയിക്കുകയും വേണം.
9. ഗാർഹിക സമ്പർക്ക വിലക്ക് അവസാനിക്കുന്ന 10ാം ദിവസത്തെ ടെസ്റ്റിന് മൂന്ന് ദിവസം മുമ്പ് ബി അവെയർ ആപ്പിൽ അപ്പോയ്ൻറ്മെൻറ് എടുക്കണം.
പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ ഗാർഹിക സമ്പർക്ക വിലക്കിനുള്ള മാർഗനിർദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. മുമ്പ് പോസിറ്റിവ് ആകുന്നവർ ഹെൽത്ത് സെൻററിൽ ചെന്ന് ബ്രേസ്ലെറ്റ് ധരിക്കണമായിരുന്നു. ഇപ്പോൾ അത് ഒഴിവാക്കിയിട്ടുണ്ട്.
പ്രധാന വ്യവസ്ഥകൾ:
1. പി.സി.ആർ ടെസ്റ്റിൽ പോസിറ്റിവായാൽ ഉടൻ ടെക്സ്റ്റ് സന്ദേശമായി വിവരം ലഭിക്കും. ഇവർ ചികിത്സാ കേന്ദ്രത്തിൽ പോകേണ്ട.
2. പോസിറ്റിവ് ഫലം ലഭിച്ചാലുടൻ ബി അവെയർ ആപ് ഡൗൺലോഡ് ചെയ്യണം
3. ബി അവെയർ ആപ്പിൽ 'സ്റ്റാർട്ട് ക്വാറൻറീൻ' ക്ലിക്ക് ചെയ്യുക. (പോസിറ്റിവ് ആകുന്നവർക്ക് ഹോം സെൽഫ് ക്വാറൻറീൻ മോഡ് സ്വയമേവ ആക്ടിവേറ്റ് ആകും)
4. എത്രയും വേഗം സ്വന്തം ഫോേട്ടാ അപ്ലോഡ് ചെയ്യുക
5. താഴെ പറയുന്ന സാഹചര്യങ്ങളിൽ ആരോഗ്യ നില വിലയിരുത്താൻ ചികിത്സാ കേന്ദ്രത്തിൽ എത്തണം.
• 50 വയസ്സിന് മുകളിലുള്ളവർ
• ഗുരുതര ലക്ഷണങ്ങൾ ഉണ്ടെങ്കിൽ
• വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ
ഇങ്ങനെയുള്ളവർ ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലെ മെഡിക്കൽ സെൻററിൽ നേരിട്ട് ചെല്ലാം. മുൻകൂട്ടി അപ്പോയ്മെൻറ് എടുക്കേണ്ട. തുടർന്ന് പരിശോധന ആവശ്യമെങ്കിൽ ആരോഗ്യ മന്ത്രാലയത്തിലെ പ്രതിനിധി അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.