ഈദ് ആഘോഷത്തിന്‍റെ ഭാഗമായി എ.കെ.സി.സി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് 

ബഹ്റൈൻ എ.കെ.സി.സി ഈദ് ആഘോഷിച്ചു

മനാമ: ആത്മവിശുദ്ധിയുടെ പെരുന്നാളും, ശരീര വിശുദ്ധിയുടെ വൃക്ക പരിശോധനയും കോർത്തിണക്കി ബഹ്റൈൻ എ.കെ.സി.സി ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ഈദ് ആഘോഷവും ലോക കിഡ്നി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

എ.കെ.സി.സി അംഗങ്ങളെ ആസ്റ്റർ മാർക്കറ്റിംഗ് മാനേജർ തേജസ് സ്വാഗതം ചെയ്തു. തുടർന്ന് അംഗങ്ങളുടെ യൂറിനും, രക്തവും, ആരോഗ്യ പരിശോധനക്കുശേഷം ഡോക്ടർമാരായ ഇസാ മുഹമ്മദ് ഷെരീഫും, ആശാ പ്രദീപും ചേർന്ന് വൃക്കയുടെ ആരോഗ്യം പരീക്ഷിക്കേണ്ടതിനെക്കുറിച്ചും ഭക്ഷണക്രമം നിയന്ത്രിക്കേണ്ടതിനെക്കുറിച്ചുള്ള ക്ലാസുകൾ അംഗങ്ങൾക്ക് നൽകുകയുണ്ടായി. വളരെ ഏകോപനത്തോടെ സംഘടിപ്പിച്ച കിഡ്നി പരിശോധന ക്യാമ്പ് അംഗങ്ങൾക്കെല്ലാം വളരെ പ്രയോജനപ്രദമായിരുന്നെന്ന് നന്ദി പറഞ്ഞ ലിവിൻ ജിബി അഭിപ്രായപ്പെട്ടു.

Tags:    
News Summary - Bahrain AKCC celebrates Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-24 03:54 GMT