Posted On
date_range Updated On
date_range 661 പേർക്കുകൂടി കോവിഡ്
മനാമ: ബഹ്റൈനിൽ പുതുതായി 661 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 78 പേർ പ്രവാസികളാണ്. 579 പേർക്ക് സമ്പർക്കത്തിലൂടെയും നാലുപേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ചൊവ്വാഴ്ച മരിച്ചു. രണ്ട് സ്വദേശി വനിതകളാണ് മരിച്ചത്. ഇതോടെ, രാജ്യത്തെ മരണ സംഖ്യ 202 ആയി. പുതുതായി 294 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 51,240 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.