Posted On
date_range Updated On
date_range 657 പേർക്കുകൂടി കോവിഡ്
മനാമ: ബഹ്റൈനിൽ 657 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 218 പേർ പ്രവാസികളാണ്. 417 പേർക്ക് സമ്പർക്കത്തിലൂടെയും 22 പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. നിലവിൽ 6745 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ശനിയാഴ്ച ഒരാൾകൂടി കോവിഡ് ബാധിച്ച് മരിച്ചു. 66 വയസ്സുള്ള പ്രവാസി പുരുഷനാണ് മരിച്ചത്.പുതുതായി 645 പേർ സുഖംപ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,18,301 ആയി ഉയർന്നു. ഇതുവരെ 3,07,142 പേരാണ് രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.