കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ യു.​എ​സ്​ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ്​ മേ​ധാ​വി ല​ഫ്​​. ജ​ന​റ​ൽ മൈ​ക്ക​ൽ ​കൊ​റീ​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

അ​മേ​രി​ക്ക​യു​മാ​യി സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കും -പ്ര​ധാ​ന​മ​ന്ത്രി

മ​നാ​മ: അ​മേ​രി​ക്ക​യു​മാ​യി സൈ​നി​ക, പ്ര​തി​രോ​ധ മേ​ഖ​ല​ക​ളി​ല​ട​ക്കം സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കാ​ൻ ബ​ഹ്​​റൈ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി. യു.​എ​സ്​ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ്​ മേ​ധാ​വി ല​ഫ്​​. ജ​ന​റ​ൽ മൈ​ക്ക​ൽ ​കൊ​റീ​ല​യെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നും സു​സ്​​ഥി​ര​ത​ക്കും വ​ലി​യ പ​ങ്കാ​ണ്​ അ​മേ​രി​ക്ക നി​ർ​വ​ഹി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​​ലെ സ​ഹ​ക​ര​ണ​വും കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും അ​ദ്ദേ​ഹം ആ​രാ​ഞ്ഞു. റി​ഫ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ധ​ന​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ, ബി.​ഡി.​എ​ഫ്​ ചീ​ഫ്​ ഓ​ഫ്​ സ്റ്റാ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ ദി​യാ​ബ്​ ബി​ൻ സ​ഖ​ർ അ​ന്ന​ഈ​മി തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

Tags:    
News Summary - Cooperation with the United States Will be strengthened -Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.