കനോലി നിലമ്പൂർ കൂട്ടായ്മയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിൽനിന്ന്
മനാമ: ജീവകാരുണ്യ കലാസാംസ്കാരിക രംഗത്തെ പവിഴദ്വീപിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം മനാമയിലെ സുവൈഫിയ ഗാർഡനിൽവെച്ച് സംഘടിപ്പിച്ചു. ചടങ്ങിന് ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതവും പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷതയും വഹിച്ചു. മുൻ സെക്രട്ടറിമാരായ രാജേഷ് വി.കെ, മനു തറയ്യത്ത് എന്നിവരും മൊയ്ദീൻ കുട്ടി, അബ്ദുൽ മൻഷീർ, മുഹമ്മദലി, ലേഡീസ് വിങ് പ്രസിഡന്റ് രേഷ്മ സുബിൻദാസ്, നീതു ലക്ഷ്മി, ജസ്ന അലി എന്നിവർ ആശംസകൾ നേർന്നു.
മുൻ പ്രസിഡന്റ് ഷബീർ മുക്കൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഉമ്മർ സി.കെ, ജംഷിദ കരിപ്പായി, സുഹ്റ മൊയ്ദീൻകുട്ടി, റജീന ഇബ്രാഹീം, സുഹ്റ മുഹമ്മദ്, മുഹ്സിന കെ.സി, വൈഷ്ണവി ശരത്, ‘ദ വിൻഡോ ഓഫ് ട്രൂത്’ പുസ്തകം എഴുതിയ ചിൽഡ്രൻസ് വിങ് മെംബർ അനീഖ അബ്ബാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സാജിദ് കരുളായി, രജീഷ് ആർ.പി, ഷിംന കല്ലടി കോഓഡിനേറ്റർമാരായി. റോഷൻ കരുവാരകുണ്ട് അവതരിപ്പിച്ച മെന്റലിസം പരിപാടി ശ്രദ്ധേയമായി. എന്റർടൈൻമെന്റ് സെക്രട്ടറിമാരായ വിജേഷ് ഉണ്ണിരാജൻ, ജുമി മുജി എന്നിവരുടെ നേതൃത്വത്തിൽ ആർട്സ് വിങ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും സാന്റാ ക്ലോസ്, ചിൽഡ്രൻസ് വിങ്ങിന്റെ വിനോദമത്സരങ്ങളും അരങ്ങേറി.
അദീബ് ഷരീഫ്, റമീസ് കാളികാവ്, തസ്ലീം തെന്നാടൻ, സുബിൻ മൂത്തേടം, അരുൺ കൃഷ്ണ, ലാലു ചെറുവോട്, നജീബ് കരുവാരകുണ്ട്, അഷ്റഫ് അയനിക്കോട്, റഫീഖ് അകമ്പാടം, വിവേക് ഭൂഷൺ, ജംഷിർ ടി.പി, യാഷിക് കെ.വി, ജിതിൻ ഹരിദാസ്, മുഹമ്മദ് ഹാഷിർ, ഇബ്രാഹിം, ബഷീർ മുത്തു, ശരത്, നീതു രജീഷ്, ഷാമിയ സാജിദ്, മുബീന മൻഷീർ, മെഹ്ജബിൻ സലീജ്, ഫർസാന നജീബ്, ഷഫ യാഷിക്, ഷിമ എബ്രഹാം, സജ്ന കരിപ്പായി, ദിവ്യാദാസ്, സജ്ന മമ്പാട്, റുബീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടിവ് അംഗങ്ങൾ വീട്ടിൽ പാചകം ചെയ്ത രുചികരമായ നാടൻ ഭക്ഷണങ്ങളും, ലൈവ് ബിബിക്യു വിഭവങ്ങളും വിളമ്പി. ട്രഷറർ ഹാരിസ് ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.