പമ്പാവാസൻ നായരെ വടകര സഹൃദയവേദി അനുമോദിക്കുന്നു
പമ്പാവാസൻ നായരെ അനുമോദിച്ചു
മനാമ: നാട്ടിൽ ഭവനരഹിതർക്കും നിർധന കുടുംബങ്ങൾക്കും കൈത്താങ്ങായി ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായരെ വടകര സഹൃദയവേദി ബഹ്റൈൻ ഭാരവാഹികൾ അദ്ദേഹത്തിന്റെ ഓഫീസിലെത്തി അനുമോദിച്ചു.
സ്വന്തമായി ഒരു വീടെന്ന നിർധന കുടുംബങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുന്നതിനായി സി.എം.എൻ ട്രസ്റ്റ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് സഹൃദയവേദി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പ്രവാസലോകത്തെ തിരക്കുകൾക്കിടയിലും ജന്മനാടിനോടും സമൂഹത്തിലെ അശരണരോടുമുള്ള കരുതൽ കൈവിടാതെ പമ്പാവാസൻ നായർ നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിനാകെ അഭിമാനകരവും പ്രചോദനകരവുമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
വടകര സഹൃദയവേദി ജനറൽ സെക്രട്ടറി എം.സി. പവിത്രൻ, രക്ഷാധികാരികളായ ശിവദാസ് എം., ശശിധരൻ എം., പ്രകാശ് കുമാർ എന്നിവർ പമ്പാവാസൻ നായരുടെ ബഹ്റൈനിലെ ഓഫീസിലെത്തി അദ്ദേഹത്തെ അനുമോദിക്കുകയും തുടർന്നുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.