representative photo

ലൈസൻസില്ലാതെ സമൂഹ മാധ്യമങ്ങളിൽ വാണിജ്യ പരസ്യം:​ പ്രതി റിമാൻഡിൽ

മനാമ: അധികൃതരുടെ ലൈസൻസ്​ ഇല്ലാതെ ​സമൂഹ മാധ്യമങ്ങളിൽ വാണിജ്യ പരസ്യം നൽകിയ പ്രതിയെ റിമാൻഡ്​ ചെയ്​തു. ഇതുസംബന്ധിച്ച്​ വ്യാപാര, വ്യവസായ മന്ത്രാലയത്തിൽനിന്ന്​ ലഭിച്ച പരാതിയെ തുടർന്നാണ്​ നടപടി. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള ലൈസൻസ്​ ലഭിക്കാതെ സമൂഹ മാധ്യമങ്ങൾ വഴി പരസ്യത്തിലും വിപണനത്തിലും ഏർപ്പെടുന്നതിന്​ വിലക്കുണ്ട്. പ്രതിയുടെ കേസ്​ എട്ടാം ലോവർ ക്രിമിനൽ കോടതി ഈ മാസം 28ന്​ പരിഗണിക്കും.

Tags:    
News Summary - Commercial advertisement on social media without license: Accused remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.