മനാമ: സിവിൽ ഡിഫൻസ് കഴിഞ്ഞ വർഷം കൈകാര്യം ചെയ്തത് 16,000ത്തിലധികം കേസുകൾ. തീപിടിത്തവും അപകടങ്ങളും ഉൾപ്പെടെയാണിത്. 2023നെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 12 ശതമാനം വർധനവുണ്ട്.
സമൂഹത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള പ്രതിരോധ നടപടികൾ സംബന്ധിച്ച് പൗരന്മാരും താമസക്കാരും സ്വയം ബോധവാന്മാരാകണമെന്ന് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അലി അൽ കുബൈസി അഭ്യർഥിച്ചു. അപകടങ്ങളും അത്യാഹിതങ്ങളും തടയാൻ ജാഗ്രത ആവശ്യമാണ്.
ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ എല്ലാവരും തയാറാകണം. രാജ്യത്തിന്റെ സുരക്ഷ എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും ബ്രിഗേഡിയർ അൽ കുബൈസി പറഞ്ഞു. 2023ൽ തീപിടിത്തം, വലിയ വാഹനാപകടങ്ങൾ, മഴവെള്ളം കെട്ടിക്കിടക്കൽ, രക്ഷാപ്രവർത്തനം, വീണ മരങ്ങളടക്കം തടസ്സങ്ങൾ നീക്കം ചെയ്യുന്നതുൾപ്പെടെ പ്രവർത്തനം എന്നിവയടക്കം 14,542 കേസുകളാണ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തത്.
കഴിഞ്ഞ വർഷം 16,262 കേസുകൾ രജിസ്റ്റർ ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 12 ശതമാനം വർധനയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.