Posted On
date_range Updated On
date_range സിവില്‍ ഡിഫന്‍സിന് െഎ.എസ്.ഒ അംഗീകാരം: ഉദ്യോഗസ്ഥരെ ആദരിച്ചു
മനാമ: സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് ഐ.എസ്.ഒ 9001:2015 അംഗീകാരം നാലാം തവണയും തുടര്‍ച്ചയായി ലഭിച്ചതിനെ തുടര്‍ന്ന് ഇതിനായി ശ്രമിച്ച ഉദ്യോഗസ്ഥരെ ആദരിച്ചു. സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ അസീസ് റാഷിദ് അല്‍ ആമിറാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ആദരിച്ചത്. നിരന്തരമായ പരിശ്രമത്തിലൂടെ കഴിവ് വര്‍ധിപ്പിക്കാനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും കര്‍മോല്‍സുകരായ ടീമാണ് സിവില്‍ ഡിഫന്‍സ് വിഭാഗത്തിെൻറ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യത, കര്‍മകുശലത, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ത്വര എന്നിവ നിലനിര്‍ത്തുന്നതില്‍ ഉദ്യോഗസ്ഥരുടെ മികവിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന് അംഗീകാരം നിമിത്തമാകുമെന്നും അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.