കണ്ണൂർ സർഗവേദി ക്രിസ്മസ് നവവത്സര ആഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range കണ്ണൂർ സർഗവേദി ക്രിസ്മസ് നവവത്സര ആഘോഷം
മനാമ: കണ്ണൂർ സർഗവേദിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് നവവത്സര ആഘോഷം വിപുലമായ രീതിയിൽ സൽമാബാദ് സിൽവർ സ്പൂൺ റസ്റ്റാറന്റിൽ നടന്നു.
അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സഹൃദയ പയ്യന്നൂരിന്റെ നാടൻ പാട്ടുകളും നടന്നു. പരിപാടിയിൽ നൂറോളം അംഗങ്ങൾ പങ്കെടുത്തു. സന്തോഷ് കൊമ്പിലത്ത് അവതാരകനായിരുന്നു. അജിത് കണ്ണൂർ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.
റോഷിൽ, ബിജിത്ത്, മനോജ്, ഉണ്ണികൃഷ്ണൻ, സനൽ, ഷൈജു ശ്രീനേഷ്, അനീഷ്, ബേബി ഗണേഷ്, ഹേമന്ത് രത്നം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സുദേഷ് സ്വാഗതവും രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.