ബഹ്റൈൻ മലയാളി കുടുംബം സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സര ആഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈൻ മലയാളി കുടുംബം മനാമ സുവൈഫിയ ഗാർഡനിൽ ക്രിസ്മസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ധന്യ മേനോൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എം.എസ്.പി. നായർ ആനയടി സ്വാഗതം പറഞ്ഞു. രക്ഷാധികാരി ബിനോയ് മൂത്താറ്റിന്റെ നേതൃത്വത്തിൽ ലേഡീസ് വിങ്, ചാരിറ്റി വിങ് കൺവീനർമാരെ ഹാരണിയിച്ച് ഔദ്യോഗികമായി ചുമതല ഏൽപിച്ചു. ഒപ്പം ലേഡീസ് വിങ്, ചിൽഡ്രൻസ് വിങ്, ചാരിറ്റി വിങ് ലോഗോ പ്രകാശനം ചെയ്തു. വടം വലി മത്സരം ഉൾപ്പെടെ കലാകായിക മത്സരങ്ങളും ബഹ്റൈൻ കലാകാരന്മാരുടെ സംഗീത സുധയും, ബഹ്റൈനിലെ ആദ്യ വനിത സംഗീത കൂട്ടായ്മയായ ടീം പിങ് ബാങിന്റെ സംഗീത നിശയും പരിപാടിക്ക് മിഴിവേകി.
പ്രോഗ്രാം കൺവീനർ സുബിൻ ദാസ് അവതാരകനായി. ഉപദേശക സമിതി അബ്ദുൽ റഹ്മാൻ പാട്ട്ലയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റിക്കുവേണ്ടി വൈസ് പ്രസിഡന്റ് ബാബു എം.കെ, സ്പോർട്സ് വിങ് കൺവീനർ നിഖിൽ രാജ്, രാജേഷ് രാഘവൻ, ഹാഷിം, വിമൽ, സന്തോഷ്, സൂരജ്, സുമേഷ്, ഷാജു, ജിതേഷ്, മുരളീധരൻ പള്ളിയേത്ത്, സത്യൻ പേരാമ്പ്ര, ലേഡീസ് കൺവീനർ ഷംഷാദ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ പ്രദീപ് കാട്ടിൽ പറമ്പിൽ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.