മനാമ: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രമുഖ നേതാവായിരുന്ന സി.എച്ച്. കണ ാരൻ ജാതി അനാചാരങ്ങൾക്കും സാമൂഹിക തിന്മകൾക്കുമെതിരായി പോരാട്ടം നയിച്ചുവെന്ന് ‘ബഹ്റൈൻ പ്രതിഭ’ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ്റ് ധീരതയുടെയും ബഹുജന സംഘാടനത്വത്തിെൻറയും ഉദാഹരണമായിരുന്നു കണാരൻ.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ജനാധിപത്യവും മതനിരപേക്ഷതയും ചവിട്ടിയരക്കപ്പെടുന്ന വർത്തമാനകാലത്ത് അദ്ദേഹത്തിെൻറ സ്മരണ പോരാട്ടങ്ങൾക്ക് ശക്തി പകരും എന്നും സമ്മേളനം ചൂണ്ടിക്കാട്ടി. അനുസ്മരണ ചടങ്ങിൽ പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പ്രതിഭ ജോയൻറ് സെക്രട്ടറി ലിവിൻ xകുമാർ സ്വാഗതം പറഞ്ഞു. ഷെരീഫ് കോഴിക്കോട് ആനുകാലിക വിശദീകരണവും മഹേഷ് മൊറാഴ സി.എച്ച് കണാരൻ അനുസ്മരണ പ്രഭാഷണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.