മനാമ: പാചക കലയിലെ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഷെഫ്സ് പാലറ്റ് ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച്, നടത്തിയ ട്രയോ ഫെസ്റ്റ് വിവിധ തലത്തിലുള്ള മത്സരാർഥികളുടെ ബാഹുല്യംകൊണ്ട് ശ്രദ്ധേയമായി. സിഞ്ച് ഗലേറിയ ലുലു ഹൈപ്പർമാർക്കറ്റിൽ നടത്തിയ കേക്ക് മാസ്റ്റർ, ഡെസേർട്ട് ചാമ്പ്യൻ, ലിറ്റിൽ സ്റ്റാർ എന്നീ മത്സരങ്ങളിൽ കുട്ടികളുൾപ്പെടെ നൂറിലധികം മത്സരാർഥികളാണ് പങ്കെടുത്തത്. വൈവിധ്യമാർന്ന ഡിസൈനും രുചികളുമുള്ള കേക്കുകളും വിവിധ രീതിയിലുണ്ടാക്കിയ ഡെസ്സർട്ടുകളും പുതുമായാർന്നതും മനോഹരവുമായിരുന്നു. വിവിധ രാജ്യങ്ങളിലെ ഷെഫുമാരാൽ സമ്പന്നമായ ട്രെയോ ഫെസ്റ്റിന്റെ ജഡ്ജിങ് പാനൽ മത്സരാർഥികൾക്ക് കൂടുതൽ അറിവ് പകരാനും സംശയ നിവാരണത്തിനും കാരണമായി.
കേക്ക് മാസ്റ്റർ വിജയികൾ: ജയിനി ബിജു (ഒന്നാം സ്ഥാനം), ഹസ്ന ടി.പി. (രണ്ടാം സ്ഥാനം), ഭാഗ്യ എൽവിട്ടിഗല (മൂന്നാം സ്ഥാനം), ലീമ ജോസഫ് (നാലാം സ്ഥാനം).
ഡെസ്സേർട്ട് ചാമ്പ്യൻസ് വിജയികൾ; ജോസഫ് ജോയിൽ ബെൻസൺ (ഒന്നാം സ്ഥാനം), ആബിദ സഗീർ (രണ്ടാം സ്ഥാനം), സുലൈഖ ഷൗക്കത്തലി (മൂന്നാം സ്ഥാനം). ലിറ്റിൽ മാസ്റ്റർ വിജയികൾ; മൈസ മറിയം (ഒന്നാം സ്ഥാനം), നുഹ നവാല്‍ ഫിറോസ് (രണ്ടാം സ്ഥാനം).
വിവിധ മേഖലയിൽപ്പെട്ട ഭക്ഷണപ്രേമികളുടെയും സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രഗൽഭരുടെയും സാന്നിധ്യം ട്രെയോ ഫെസ്റ്റിനെ കൂടുതൽ തിളക്കമാർന്നതാക്കി. ഭാവിയിൽ ഷെഫ്സ് പാലറ്റ് കൂടുതൽ പുതുമയാർന്ന പാചക രീതികളുൾപ്പെടുത്തിക്കൊണ്ട് സർഗാത്മതകയും അഭിനിവേശവും വളർത്തിയെടുക്കുന്നതിനായി തത്സമയ പാചക മത്സരങ്ങളും ഓൺലൈൻ മത്സരങ്ങളും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പാചക ക്ലാസുകളും ലൈവ് ഷോകളും നടത്താൻ സന്നദ്ധമാണ്. ഇതിനായി എല്ലാ മേഖലയിലുമുള്ള ആളുകളുടെയും സ്ഥാപനങ്ങളുടേയും സഹകരണവും സഹായവും ഉണ്ടാകണമെന്നും പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം നന്ദി അറിയിക്കുന്നതായും ഷെഫ്സ് പാലറ്റ് ഒഫീഷ്യൽസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.