Posted On
date_range Updated On
date_range വീട്ടുജോലിക്കെന്ന വ്യാജേനയെത്തിച്ച് അനാശാസ്യം; മൂന്ന് ഏഷ്യക്കാർ പിടിയിൽ
മനാമ: വീട്ടുജോലിക്കൈന്ന വ്യാജേന ബഹ്റൈനിലെത്തിച്ച ശേഷം പെൺകുട്ടിയെ അനാശാസ്യത്തിന് നിർബന്ധിച്ച കേസിൽ മൂന്ന് പേർ പിടിയിലായി. ഏഷ്യക്കാരാണ് പിടിയിലായ പ്രതികൾ. ഇവരെ ഇന്ന് ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാകും. യുവതിയെ ബലപ്രയോഗത്തിലൂടെ അനാശാസ്യ നടപടികൾക്ക് വിധേയയാക്കുകയായിരുന്നു. തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരാതി ലഭിച്ചയുടൻ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി നടത്തുന്ന അഭയകേന്ദ്രത്തിലാണ് യുവതിയിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.