Posted On
date_range Updated On
date_range മഴക്കു സാധ്യത: തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിഭാഗം
മനാമ: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ മഴയുണ്ടാകുമെന്നും താപനില 12 ഡിഗ്രി വരെ താഴുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസം പെയ്ത മഴ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടാക്കുകയും ചിലയിടങ്ങളിൽ ഗതാഗതത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഇടിയുടെയും കാറ്റിന്റെയും ഒപ്പമുള്ള മഴക്കും സാധ്യത കാണുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് മൊത്തം 28.6 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. നിലവിലുള്ളതിനേക്കാൾ അസ്ഥിര കാലാവസ്ഥയായിരിക്കും ചൊവ്വാഴ്ച മുതലെന്നാണ് കണക്കാക്കുന്നത്. കാലാവസ്ഥ വിഭാഗം നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.