മനാമ: ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സിെൻറ 29 ാം ഭരണസമിതി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ തുജാർ പാനലിനാണ് ഭൂരിപക്ഷം. സമീർ അബ്ദുള്ള നാസ്, മുഹമ്മദ് ഫാറൂഖ് അൽ മുഅയ്യദ്, ബാസിം മുഹമ്മദ് അൽസാഇ, ജമീൽ യൂസഫ് അൽഗന്ന, ആരിഫ് അഹ്മദ് ഹിജ്രിസ്, വാഹീദ് ഇബ്രാഹീം ഖലീൽ കാനു, ഡോ. വഹീബ് അഹ്മദ് അൽ ഖാജ, മുഹമ്മദ് അബ്ദുൽ ജബ്ബാർ അൽ കൂഹ്ജി, ഖാലിദ് ബിൻ റാഷിദ് അൽ സയാനി, അഹ്മദ് അബ്ദുല്ല ബിൻ ഹിന്ദി, ഖാലിദ് മുഹമ്മദ് നജീബി, ബതൂൽ മുഹമദ് ദാദാബായ്, ൈശഖ ഹിന്ദ് ബിന്ദ് സൽമാൻ ആൽ ഖലീഫ, അബ്ദുൽ ഹുസയിൻ ഖലീൽ ദീവാനി, അഹ്മദ് സബാഹ് അൽ സുലൂം, സോണിയ മുഹമ്മദ് ജനാഹി, അബ്ദുൽ ഹക്കീം ഇബ്രാഹീം അശ്ശംരി, റാമിസ് മുഹമ്മദ് അൽ ഇവാദി എന്നിവരാണ് വിജയിച്ചത്. തുജാർ പാനലിനെ നയിച്ച സമീർ അബ്ദുള്ള നാസിന് 9,368 വോട്ടുകൾ ലഭിച്ചു.
ഇദ്ദേഹം പ്രസിഡൻറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രമുഖരായ രണ്ട് സ്ഥാനാർഥികളായ ഇൗസ അബ്ദുൽറഹീം, സാജിദ് എന്നിവർ പരാജയപ്പെട്ടു. ജുഫയിർ കൾച്ചറൽ സെൻററിലായിരുന്നു വോെട്ടടുപ്പും വോെട്ടണ്ണലും നടന്നത്. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 7,500ത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. ഇത്തവണ വൻ പ്രചരണവുമായാണ് അഞ്ചോളം പാനലുകൾ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അഞ്ച് പാനലുകളാണ് മത്സരിച്ചത്. 18 സ്വതന്ത്രൻമാരും പോരിനിറങ്ങിയിരുന്നു. ആകെ 72 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നത്.
തുജാർ പാനൽ 15, ഷറാക 17,അൽ ഗദ് 11, തആവിൻ ഏഴ്,തജ്ദീദ് വതത്വീർ നാല്, സ്വതന്ത്രർ 18 എന്നിങ്ങനെയാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. വനിതാസ്ഥാനാർഥികളായി 12 പേരുണ്ടായിരുന്നു. ഇതിൽ മൂന്നുപേരാണ് വിജയിച്ചത്. ധാരാളം മലയാളി വോട്ടർമാരുള്ളതിനാൽ മലയാളി സമൂഹങ്ങളിലും തെരഞ്ഞെടുപ്പിെൻറ ഭാഗമായുള്ള പ്രചരണങ്ങളും വോട്ട് േതടലുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.