കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ മൂന്നാമത് സി.എച്ച്. മുഹമ്മദ് കോയ സ്മാരക അവാർഡ് ജൂറി ചെയർമാൻ കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ പ്രഖ്യാപിക്കുന്നു
മനാമ: മുൻ കേരള മുഖ്യമന്ത്രിയും ബഹുമുഖ പ്രതിഭയുമായ മുസ്ലിം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർഥം കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ 'സി.എച്ച്. മുഹമ്മദ് കോയ വിഷനറി ലീഡർഷിപ് അവാർഡ്' എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്. ദീർഘവീക്ഷണത്തോടെ വിദ്യാർഥിരാഷ്ട്രീയ സംഘാടനം ഏകോപിപ്പിച്ച് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് ഈ ബഹുമതി നൽകുന്നതെന്ന് അവാർഡ് ജൂറി വിലയിരുത്തി.
ഡോ. സുബൈർ ഹുദവി, എം.സി. വടകര എന്നിവരാണ് മുൻ അവാർഡ് ജേതാക്കൾ. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, സംസ്ഥാന വൈസ് പ്രസിഡന്റ് അസ്ലം വടകര, കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അഷ്റഫ് തൊടന്നൂർ, മുഹമ്മദ് ഷാഫി വേളം, സെക്രട്ടറിമാരായ മുഹമ്മദ് സിനാൻ കൊടുവള്ളി, സി.എം. കുഞ്ഞബ്ദുല്ല മാസ്റ്റർ എന്നിവർ സംബന്ധിച്ചു. 2025 ഒക്ടോബർ 24ന് മനാമ കെ.എം.സി.സി ഹാളിൽ നടക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.