സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് സാജിദ് കൊല്ലിയിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അസ്ലം വടകര മുഖ്യപ്രഭാഷണം നടത്തി.
മുഖ്യമന്ത്രി, ഉപ മുഖ്യമന്ത്രി, നിയമസഭ സ്പീക്കർ, ആഭ്യന്തരമന്ത്രി, ധനമന്ത്രി, ലോകസഭാംഗം, വിദ്യാഭ്യാസ മന്ത്രി, എഴുത്തുകാരൻ, പ്രഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനുമായിരുന്നു സി.എച്ച് എന്ന യുഗപുരുഷനെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ്, ബഹ്റൈനിലെ വിവിധ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രധിനിധികളായ ബിനു കുന്നന്താനം, ഷിബിൻ തോമസ്, ബദറുദ്ദീൻ പൂവാർ, കെ.എം. നസീർ നൊച്ചാട് എന്നിവർ സംസാരിച്ചു.
അനുസ്മരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധ മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങളും സാക്ഷ്യപത്രവും ചടങ്ങിൽ നൽകി.
പ്രബന്ധരചന മത്സരത്തിൽ ഹസ്ന പയ്യയിൽ, റസാക്ക് അമ്മാനത്ത്, മൗസൽ മൂപ്പൻ, ഓൺലൈൻ ക്വിസ് മത്സരത്തിൽ റസാക്ക് അമാനത്ത്, മഷ്ഹൂർ മുഹമ്മദ്, ഹസ്ന പയ്യയിലിൽ, മാപ്പിളപ്പാട്ട് മത്സരത്തിൽ മുഹമ്മദ് ഷസിൻ സലീം, ആരിഫ് മുഹമ്മദ്, അഷ്റഫ് കെ.പി, മുഹമ്മദ് ചാലിക്കണ്ടി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സംഘടനപ്രവർത്തനത്തിലെ മികച്ച സാങ്കേതികസഹകാരിയായ അബ്ദുൽ ഇർഷാദ് എ.കെയെ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉപഹാരം നൽകി ആദരിച്ചു. മുഹമ്മദ് ഫസലിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അഷ്റഫ് ടി.ടി സ്വാഗതവും ട്രഷറർ സിദ്ദീഖ് എം.കെ നന്ദിയും പറഞ്ഞു. ഷമീർ വി.എം, എം.എ. റഹ്മാൻ, ഉസ്മാൻ ടിപ്ടോപ്പ്, മുസ്തഫ പട്ടാമ്പി, ഫസലുറഹ്മാൻ, കുഞ്ഞഹമ്മദ് ശീഷൽ, സഫീർ കെ.പി, നിസാർ മാവിലി, നാസർ ഉറുതൊടി, മുസ്തഫ കെ, സജീർ സി.കെ, താജുദ്ദീൻ പി, റസാക്ക് മണിയൂർ, ആസിഫ് കെ.വി, സിദ്ദീഖ് കെ.പി, മൻസൂർ, മുഹമ്മദ്, ആരിഫ് മുഹമ്മദ്, നവാസ് ഒ.പി, റഫീഖ് കെ.എം, ഹാരിസ് കെ, മുസ്തഫ എം, റാഷിദ് കരുനാഗപ്പള്ളി, മുഹമ്മദ് ചലിക്കണ്ടി, നൗഫൽ മണിയൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.