ഹൃസ്വ സന്ദർശനാർഥം ബഹ്‌റൈനി​ലെത്തിയ കണ്ടോത്ത് മൊയ്തു സാഹിബിന് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി നൽകിയ സ്നേഹാദരം

സി.എച്ച് അനുസ്മരണ സമ്മേളനം ഒക്ടോബർ 24ന്

മനാമ: കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സി. എച്ച് അനുസ്മരണ സമ്മേളനവും സി.എച്ച്. മുഹമ്മദ് കോയ സ്മാരക വിഷനറി ലീഡർഷിപ് അവാർഡ് ദാന സംഗമവും വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി വിവിധ മണ്ഡലം കമ്മിറ്റികൾ തമ്മിലുള്ള കലാമത്സരങ്ങൾ സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനിൽ വെച്ചാണ് സ്വാഗതസംഘം രൂപവത്കരിച്ചത്.

മനാമ കെ.എം.സി.സി ഹാളിൽ നടന്ന കൺവെൻഷൻ കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. ആനുകാലിക രാഷ്ട്രീയം ചർച്ചാവിഷയമായ കൺവെൻഷനിൽ ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ഇടത് ഭരണകൂടത്തിന്റെ ഒളിയജണ്ട തിരിച്ചറിയണമെന്നും നിരന്തരമായ വർഗീയ വിദ്വേഷ പ്രസംഗങ്ങൾ നടത്തി കേരളത്തിന്റെ മതേതര മുഖത്തെ വികൃതപ്പെടുത്താനുള്ള നീക്കത്തെ മതേതര വിശ്വാസികൾ ഒന്നിച്ചുചെറുക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അസ്‍ലം വടകര മുഖ്യപ്രഭാഷണം നടത്തി. ഷാഹുൽ ഹമീദ് ജമലുലെയ്ലി തങ്ങൾ പ്രാർഥനയും നസീഹത്തും നൽകി. കെ.എസ്ടി.യു സംസ്ഥാന കമ്മിറ്റി പ്രോജക്ട് കോഓഡിനേറ്റർ നസീർ നൊച്ചാട് മുഖ്യാതിഥിയായിരുന്നു. ഫൈസൽ കോട്ടപ്പള്ളിയുടെ പിതാവ് കുഞ്ഞമ്മദ് സാഹിബിനെ പരിപാടിയിൽ ആദരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റും ജില്ല നിരീക്ഷകനുമായ സലീം തളങ്കര, സംസ്ഥാന സെക്രട്ടറിമാരായ ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതാഴ, അഷ്റഫ് കാട്ടിൽപീടിക തുടങ്ങിയവർ സംബന്ധിച്ചു. കോഴിക്കോട് ജില്ല ഭാരവാഹികളായ നസീം പേരാമ്പ്ര അഷ്റഫ് തോടന്നൂർ, ഷാഫി വേളം, കുഞ്ഞബ്ദുള്ള മാസ്റ്റർ, മുനീർ ഒഞ്ചിയം, റഷീദ് വാല്ല്യക്കോട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ല വർക്കിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് ജില്ല സെക്രട്ടറി പി.കെ ഇസഹാഖ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികൾ

ചെയർമാൻ: ഷാജഹാൻ പരപ്പൻപൊയിൽ. കൺവീനർ: പി.കെ ഇസ്ഹാഖ്. മുഖ്യ രക്ഷാധികാരി: ഹബീബ് റഹ്‌മാൻ. രക്ഷാധികാരികൾ: ഷംസുദ്ധീൻ വെള്ളികുളങ്ങര, കെ.പി. മുസ്തഫ, ഗഫൂർ കൈപ്പമംഗലം, അസ്‌ലം വടകര, ഫൈസൽ എ.പി, ഷാഫി പാറക്കറ്റ, അസീസ് റിഫ, സലീം തളങ്കര, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കെ, അഷ്‌റഫ്‌ കാട്ടിൽപീടിക, നാസർ എസ്.കെ, എം.എം.എസ് ഇബ്രാഹീം, ഇബ്രാഹീം പുതുശ്ശേരി.

ചെയർമാൻ: ഷാജഹാൻ, വൈസ്: ഒ.കെ കാസിം, ഷരീഫ് വില്ല്യാപ്പള്ളി, റഫീഖ് നാദാപുരം, റസാഖ്‌ ആയഞ്ചേരി, അഷ്‌റഫ്‌ തൊടന്നൂർ, മുഹമ്മദ്‌ ഷാഫി വേളം, കാസിം കോട്ടപ്പള്ളി, അഷ്‌കർ വടകര, ഫൈസൽ കൊയിലാണ്ടി, അഷ്‌റഫ്‌ നരിക്കോടൻ, മൻസൂർ, ഷൗക്കത്ത് കൊരങ്കണ്ടി, അബ്ദുൽ സലാം പൂനത്.

പ്രോഗ്രാം: ചെയർമാൻ: മുഹമ്മദ്‌ ഷാഫി വേളം, കൺവീനർ: മുഹമ്മദ്‌ സിനാൻ. റിസപ്‌ഷൻ: ചെയർമാൻ അഷ്‌റഫ്‌, തൊടന്നൂർ കൺവീനർ: റഷീദ് വാല്യക്കോട്. സപ്ലിമെന്റ്: ചെയർമാൻ മുഹമ്മദ്‌ ഷാഫി വേളം, കൺവീനർ: മുനീർ ഒഞ്ചിയം. പബ്ലിസിറ്റി ചെയർമാൻ: സാജിത് അരൂര്, സഹീർ പി. കൺവീനർ. വളന്റിയർ: ചെയർമാൻ: ഹാഷിർ കഴുങ്ങിൽ, കൺവീനർ: റഫീഖ് ഇളയടം.

Tags:    
News Summary - CH memorial Conference on October 24th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.