മനാമ: പ്രവാസി ഗൈഡൻസ് സെന്ററുമായി സഹകരിച്ച് ലഫ്റ്റർ യോഗ ബഹ്റൈൻ സർട്ടിഫൈഡ് ലഫ്റ്റർ യോഗ ലീഡർ പരിശീലനം നടത്തുന്നു.
നവംബർ 14 മുതൽ 17 വരെ മഹൂസിലെ പ്രവാസി ഗൈഡൻസ് സെന്റർ ആസ്ഥാനത്തുവെച്ചാണ് 12 മണിക്കൂർ ദൈർഘ്യമുള്ള പരിശീലന പരിപാടി നടക്കുക. മൂന്ന് മണിക്കൂർ വീതം നാല് ദിവസങ്ങളിലായി നടക്കുന്ന ഈ തീവ്ര പരിശീലന പരിപാടിയിൽ, ലഫ്റ്റർ യോഗയുടെ ചരിത്രം, തത്ത്വശാസ്ത്രം, സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ അറിവ് പങ്കെടുക്കുന്നവർക്ക് ലഭിക്കും. ഈ കോഴ്സ് തുടക്കക്കാർക്കും പ്രഫഷനലുകൾക്കും ഒരുപോലെ പ്രയോജനകരമാകും.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് ലഫ്റ്റർ യോഗ ഇൻറർനാഷനൽ നൽകുന്ന സർട്ടിഫിക്കേഷൻ, ഔദ്യോഗിക പരിശീലന വർക്ക്ബുക്ക്, ലഫ്റ്റർ യോഗ പ്രോസോണിൽ ആറുമാസത്തെ സൗജന്യ അംഗത്വം, അന്താരാഷ്ട്ര ഡയറക്ടറി ലിസ്റ്റിങ് എന്നിവ ലഭിക്കും.
മാസ്റ്റർ ട്രെയിനറും ലഫ്റ്റർ അംബാസഡറുമായ കെ.എം. തോമസാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.