Posted On
date_range Updated On
date_range സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ: ന്യൂ ഇന്ത്യൻ സ്കൂളിന് മികച്ച വിജയം
മനാമ: എല്ലാ വിദ്യാർഥികളും വിജയിച്ച ന്യൂ ഇന്ത്യൻ സ്കൂളിന് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറുശതമാനം വിജയം. 162 പേരാണ് പരീക്ഷ എഴുതിയത്. 127 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസ് നേടി. ഇവരിൽ 81 പേർക്ക് ഡിസ്റ്റിങ്ഷൻ ലഭിച്ചു. 24 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 97.8 ശതമാനം മാർക്ക് നേടിയ മുസമ്മിൽ ചുനവാല സ്കൂൾ ടോപ്പറായി. 97.6 ശതമാനം മാർക്ക് നേടിയ ആൻഡ്രിന ജോഷ്വ ജെബിൻ രണ്ടാം സ്ഥാനവും 97.4 ശതമാനം മാർക്ക് നേടിയ എയ്ബൽ രേജൻ വർഗീസ് മൂന്നാം സ്ഥാനവും നേടി.
വിവിധ വിഷയങ്ങളിൽ ഒന്നാമതെത്തിയവർ: അഖില രവികുമാർ, ഫൈഹ മർയം, ഹരിഹർ പ്രദീപ്, ജീനൽ മയാങ്ക് ദർജി, സയ്ദ് അബ്ദുല്ല, സെഹ്റീഷ് ഖാൻ, ഷിസ ആലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.