Posted On
date_range Updated On
date_range അവന്യൂസ് മാളിൽ കാർണിവൽ തുടങ്ങി
മനാമ: ബഹ്റൈൻ ബേയിലെ അവന്യൂസ് മാളിൽ അഞ്ചാമത് കാർണിവൽ 15ന് തുടങ്ങി. 24 വരെ നീണ്ടുനിൽക്കുന്ന കാർണിവലിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്നുണ്ട്. വിവിധ പ്രായക്കാരായവരെ ആകർഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് അവന്യൂസ് ബഹ്റൈൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഫറാസ് ബറകാത് വ്യക്തമാക്കി.
ബഹ്റൈനിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളായ അവന്യൂസ് സംഘടിപ്പിക്കുന്ന രാജ്യത്തെ വലിയ സമ്മർ ആഘോഷ പരിപാടികളിലൊന്നാണിത്. സന്ദർശകരുടെ മനസ്സിൽ മായാത്ത ഓർമകൾ സമ്മാനിക്കുന്ന കാർണിവലായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.