?????

​ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടില്ല; ഇന്ത്യക്കാരനായ ബാലന്​ ദാരുണാന്ത്യം

മനാമ: ഫ്ലാറ്റിനുമുന്നിൽ കൂട്ടുകാരോടൊത്ത്​ കളിക്കുകയായിരുന്ന ബാലൻ കാറിനടിയിൽ പെട്ട്​ മരിച്ചു. ഇന്ത്യൻ സ്​കൂൾ എൽ.കെ.ജി വിദ്യാർഥി ആര്യൻ അരബിന്ദ്​ കുമാർ കുശ്​വാഹ (നാല്​ വയസ്​) ആണ്​ മരിച്ചത്​. അൽ ഫനാർ റിയൽ എസ്​റ്റേറ്റ്​ കമ്പനിയിൽ സിവിൽ എഞ്ചിനിയറായി ജോലി ചെയ്യുന്ന അരബിന്ദ്​ കുമാർ കുശ്​വാഹയുടെയും ശിൽപിയുടെയും മകനാണ്​. ബിഹാർ സ്വദേ​ശികളായ ഇവർ അഹ്​മദാബാദിലാണ്​ സ്​ഥിരതാമസം.

ഇന്നലെ ഉച്ചക്ക്​ റിഫയിൽ കുടുംബം താമസിക്കുന്ന സുൽത്താൻ ബിൽഡിങ്ങിന്​ മുന്നിലാണ്​ സംഭവം. കാർ പിന്നോ​െട്ടടുത്തപ്പോൾ കുട്ടി ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടില്ല. കുട്ടിയെ ഇടിച്ച ഉടൻ ബി.ഡി.എഫ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഡ്രൈവർ പൊലീസിൽ കീഴടങ്ങി. ആര്യന്​ രണ്ട്​ മാസം പ്രായമുള്ള ഒരു സഹോദരനുണ്ട്​. കുട്ടിയു​െട മരണം സുൽത്താൻ ബിൽഡിങ്ങിലെ മുഴുവൻ താമസക്കാർക്കും ആഘാതമായി. സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും. 

Tags:    
News Summary - car accident-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.