വാ​ഹ​നാ​പ​ക​ടം: മൂ​ന്ന്​ യു​വാ​ക്ക​ൾ മ​രി​ച്ചു

മ​നാ​മ: വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന്​ യു​വാ​ക്ക​ൾ മ​രി​ച്ചു. വെ​ളു​പ്പി​ന്​ ര​ണ്ട്​ മ​ണി​യോ​ടെ​ അ​ഞ്ച്​ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട്​ അ​ടു​ത്തു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യി​ലി​ടി​ച്ചാ​ണ്​ അ​പ​ക​ടം. ഹി​ദ്ദ്​ പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൂ​ന്ന്​ യു​വാ​ക്ക​ൾ സം​ഭ​വ സ്​​ഥ​ല​ത്തു​വെ​ച്ച്​ ത​ന്നെ മ​രി​ച്ചു. ര​ണ്ട്​ പേ​ർ പ​രി​ക്കേ​റ്റ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.

ഈ​സ ടൗ​ണി​ൽ നി​ന്നും സ​ഹ്​​ല​യി​ലേ​ക്ക്​ വ​രു​ക​യാ​യി​രു​ന്ന വാ​ഹ​നം ജി​ദ്​​ഹ​ഫ്​​സി​ലെ അ​ബ്​​ദു​ൽ​ക​രീം റൗ​ണ്ട്​ എ​ബൗ​ട്ടി​ന്​ സ​മീ​പ​മു​ള്ള സി​ഗ്​​ന​ലി​ന്​ ശേ​ഷം വ​ല​തു ഭാ​ഗ​ത്തേ​ക്ക്​ തെ​ന്നി മാ​റു​ക​യും അ​ടു​ത്തു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യി​ലി​ടി​ച്ച്​ ത​ക​രു​ക​യു​മാ​യി​രു​ന്നു.

സി​വി​ൽ ഡി​ഫ​ൻ​സ്, ട്രാ​ഫി​ക്​ പൊ​ലീ​സ്​ എ​ന്നി​വ​ർ സ്​​ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags:    
News Summary - Car accident: Three youths died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.