കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ സ്​​മാ​ർ​ട്ട്​ ഫോ​ൺ ആ​പ്ലി​ക്കേ​ഷ​ൻ പു​തി​യ പ​തി​പ്പി​റ​ക്കി

മ​നാ​മ: കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ നേ​ര​ത്തേ ആ​രം​ഭി​ച്ച 'My Capital' എ​ന്ന പേ​രി​ലു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​െൻറ പ​രി​ഷ്​​ക​രി​ച്ച പ​തി​പ്പി​റ​ക്കി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഹി​ഷാം ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ ആ​പ്ലി​ക്കേ​ഷ‍െൻറ മൂ​ന്നാ​മ​ത്​ പ​രി​ഷ്​​ക​രി​ച്ച പ​തി​പ്പ്​ പ്ര​കാ​ശ​നം ​ചെ​യ്​​തു. അ​ദ്​​ലി​യ​യി​ലെ 'ദീ​വാ​ൻ ഹോ​പ്​ ' സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ഹ​സ​ൻ അ​ബ്​​ദു​ല്ല അ​ൽ മ​ദ​നി, യു.​എ​ൻ റെ​സി​ഡ​ൻ​റ്​​ കോ​ഒാ​ഡി​നേ​റ്റ​ർ ഹു​സൈ​ൻ ജ​നാ​ഹി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ്​​മാ​ർ​ട്ട്​ ടെ​ക്​​നോ​ള​ജി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ന​ൽ​കാ​നും ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന്​ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി. പ​രി​ഷ്​​ക​രി​ച്ച ആ​പ്ലി​ക്കേ​ഷ​നി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Tags:    
News Summary - Capital Government Rates Smartphone Application New Edition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.