ദിയ സുഭാഷ്, ആൻഡ്രിയ, സ്നേഹ ആൻ, ലിസ ഗ്രേസ്, പോൾ, ശ്രീലക്ഷ്മി, പ്രിഷ കുനാൽ, സുജിത്ത്
മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് നടത്തിവരുന്ന ഹെയർ ഡൊണേഷൻ ക്യാമ്പയിനിൽ കൂടുതൽ പേര് പങ്കാളികളായതായി ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലിം അറിയിച്ചു. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുവാൻ മുടി നൽകി മാതൃകാപരമായ കാരുണ്യ പ്രവർത്തനം ചെയ്‌തവരെ കാൻസർ കെയർ ഗ്രൂപ് പ്രസിഡന്‍റ് ഡോ. പി. വി. ചെറിയാൻ അനുമോദിച്ചു. ദിയ സുഭാഷ്, ആൻഡ്രിയ ഷാജൻ, സ്നേഹ ആൻ എബ്രഹാം, ലിസ ഗ്രേസ്, പോൾ ജോർജ്, ശ്രീലക്ഷ്മി ബാബുരാജ്, പ്രിഷ കുനാൽ, സുജിത്ത് സാമുവൽ, ധ്യാൻ ബിജേഷ് എന്നിവരാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് മുടി ദാനം നൽകിയത്.
ധ്യാൻ
ഇവർക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റും ലഭിച്ചു. ഹെഡ് ടു ടൂ, മൈസൂൻ എന്നീ ലേഡീസ് സലൂണുകൾ ഏറെക്കാലമായി ഈ പുണ്യ പ്രവർത്തനത്തിൽ സൗജന്യമായി സഹായിച്ചു വരുന്നു. പുരുഷന്മാർ അവരവരുടെ സലൂണുകളിൽ നിന്നാണ് മുടി മുറിച്ചെടുക്കുന്നത്. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.