?എന്റെ മകൾ ഇവിടെ പ്ലസ് ടുവിന് പഠിക്കുകയാണ്. ഭർത്താവിന്റെ ആശ്രിത വിസയിലാണ് അവൾ നിൽക്കുന്നത്. ഭർത്താവിന് 60 വയസ്സ് കഴിഞ്ഞു. രണ്ടുമാസത്തിനുള്ളിൽ വിസയും കഴിയും. വിസ പുതുക്കിക്കിട്ടിയില്ലെങ്കിൽ മകൾക്ക് ഇവിടെ പഠനം തുടരാൻ സാധിക്കുമോ? അല്ലെങ്കിൽ വിസ ലഭിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? ഞാൻ ജോലി ചെയ്യുന്നത് കമ്പനി വിസയിലാണ്. പക്ഷേ എനിക്ക് നിലവിൽ ഫാമിലി സ്റ്റാറ്റസും ഇല്ല.
സുലോചന
ഭർത്താവിന്റെ വിസ പുതുക്കി കിട്ടിയില്ലെങ്കിൽ മകളുടെ ആശ്രിത വിസ പുതുക്കാൻ സാധിക്കില്ല. ബഹ്റൈനിലെ നിയമപ്രകാരം 60 വയസ്സിൽ റിട്ടയർമെന്റാണെന്നും അത്തരക്കാർക്ക് എൽ.എം.ആർ.എയിൽനിന്ന് വിസ പുതുക്കുകയില്ല എന്നുമാണ് നിയമമെങ്കിലും തൊഴിലുടമക്ക് വിസ സ്പെൻഡ് പെർമിഷൻ എടുത്ത് പുതുക്കാനാകും. കുറഞ്ഞത് ഒരു വർഷം എന്തായാലും ലഭിക്കും. അതായത് മകളുടെ പഠനം കഴിയുന്നതിന് മുമ്പ് വിസയുള്ള ആൾക്ക് 60 വയസ്സ് പൂർത്തിയായാൽ വിസ പുതുക്കാൻ ചില പ്രത്യേക രേഖകൾ നൽകണം. കൂടാതെ ഒരു ഇൻഷുറൻസ് പോളിസി എടുക്കേണ്ടി വരും. അതുപോലെ ഒരേ തൊഴിലുടമയുടെ കൂടെയാണ് ദീർഘകാലമായി ജോലി ചെയ്യുന്നതെങ്കിൽ പുതുക്കി ലഭിക്കാൻ കൂടുതൽ പ്രയാസമുണ്ടാകില്ല. എൽ.എം.ആർ.എ ആവശ്യപ്പെടുന്ന രേഖകൾ തൊഴിലുടമ നൽകണമെന്ന് മാത്രം. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് വിസ നൽകുന്ന രീതിയില്ല എന്നതുകൊണ്ട് മറ്റ് രീതിയിൽ മകൾക്ക് വിസ ലഭിക്കാൻ പ്രയാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.