Posted On
date_range Updated On
date_range ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ ചന്ദ്രൻ തിക്കോടിക്ക് യാത്രയയപ്പ് നൽകി
മനാമ: പ്രവാസം അവസാനിപ്പിക്കുന്ന ജീവകാരുണ്യ പ്രവർത്തകൻ ചന്ദ്രൻ തിക്കോടിക്ക് ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ യാത്രയയപ്പ് നൽകി. അദ്ലിയ സെഞ്ച്വറി റസ്റ്റാറൻറ് ഹാളിലായിരുന്നു യാത്രയയപ്പ്. ചടങ്ങിൽ ആക്ടിങ് പ്രസിഡൻറ് ശിവകുമാർ കൊല്ലറോത്ത് അധ്യക്ഷതവഹിച്ചു. ട്രഷറർ ബാബു ജി. നായർ, ജോയൻറ് സെക്രട്ടറി മുസ്തഫ കുന്നുമ്മൽ, വനിത വിഭാഗം പ്രസിഡൻറ് ബബിന സുനിൽ, അഷ്റഫ് കാട്ടിലപീടിക, വിൻസെൻറ് തോമസ്, ശ്രീജിത്ത് ഫറോക്ക്, പങ്കജ്നാഭൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചന്ദ്രൻ തിക്കോടിക്ക് ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി പ്രെജി ചേവായൂർ നന്ദിയും ജനറൽ സെക്രട്ടറി സി. അജ്മൽ സ്വാഗതവും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.