വിജേഷ് മൊയാരത്ത് (സെയിൽസ് ആൻഡ് മാർക്കറ്റിങ് ഹെഡ്), മുഹമ്മദ് അദേൽ ഫഖ്റൂ (മാനേജിങ് ഡയറക്ടർ), അദേൽ ഫഖ്റൂ (ഗ്രൂപ് എം.ഡി), ഡോ. ഇസാം ഫഖ്റൂ (ചെയർമാൻ),
സന്തോഷ് ആന്റണി (ജി.എം) എന്നിവർ
മനാമ: ഏറ്റവും പുതിയ നൂതന സംവിധാനങ്ങളടങ്ങിയ കാർ പുറത്തിറക്കി ബി.വൈ.ഡി ബഹ്റൈൻ. ഇലക്ട്രിക് സംവിധാനവും ഇന്ധന ടാങ്കും അടങ്ങിയ സാങ്കേതിക വിദ്യയാണ് സീൽ സെവൻ ഡി.എം-ഐ പ്ലഗ് ഇൻ ഹൈബ്രിഡ് എന്ന ലീഡിങ് സെഡാൻ കാറിന്റെ പ്രത്യേകത. ബി.വൈ.ഡി കാറുകളിലെ ഏറ്റവും പ്രിയപ്പെട്ട മോഡലായ സീൽ സെവൻ മോഡലിലുൾപ്പെടുത്തിയാണ് പുതിയ കാറും നിർമിച്ചിരിക്കുന്നത്.
മികച്ച മൈലേജ്, ഡ്രൈവിങ് ഫീൽ, മികച്ച സേഫ്റ്റി, സീറ്റിങ് കംഫർട്ട്, സാധാരണ ഇന്ധന കാറുകളേക്കാൾ ഇരട്ടി മൈലേജ് തുടങ്ങി മറ്റേത് കാറുകൾ നൽകുന്നതിനേക്കാളേറെ ഫീച്ചറുകളും മികച്ച സ്വീകാര്യമായ വില എന്നതുമാണ് ഈ കാറിന്റെ മറ്റു സവിശേഷതകൾ. 12 എയർ ബാഗുകൾ, 12 ഡൈനാ സ്റ്റുഡിയോ സ്പീക്കർ, 15.6 ഇഞ്ച് സ്ക്രീൻ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. ലോഞ്ചിങ്ങിൽ മുഹമ്മദ് അദേൽ ഫഖ്റൂ (എം.ഡി), അദേൽ ഫഖ്റൂ ( ഗ്രൂപ് എം.ഡി), ഡോ. ഇസാം ഫഖ്റൂ (ചെയർമാൻ), വിജേഷ് മൊയാരത്ത് (സെയിൽസ് ആൻഡ് മാർക്കറ്റിങ് ഹെഡ്), സന്തോഷ് ആന്റണി (ജി.എം) എന്നിവരും മറ്റു വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.