Posted On
date_range Updated On
date_range ബൂരിയിലെ തീപിടിത്തം; ആളപായമില്ല
മനാമ: ബൂരിയിലെ ഒരു വീട്ടിലുണ്ടായ തീ പിടിത്തം നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ഒന്നിലധികം കുടുംബങ്ങൾ താമസിച്ചിരുന്ന വീട്ടിലായിരുന്നു തീ പടർന്നത്. ആർക്കും പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, വീട്ടുപകരണങ്ങളും മറ്റും കത്തിനശിച്ചതിനാൽ വലിയ നഷ്ടമുണ്ടായിട്ടുണ്ട്. പ്രാദേശിക പാർലമെന്റംഗം വീട് സന്ദർശിക്കുകയും നാശനഷ്ടങ്ങൾ കണക്കാക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. നഷ്ടപരിഹാരം നൽകുമെന്നും എം.പി അറിയിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.