അറാദിലെ കെട്ടിടം തകർന്നു വീണ അപകടം: മരണം രണ്ടായി

മനമാ: അറാദിൽ റസ്റ്ററന്‍റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുനില കെട്ടിടം തകർന്നു വീണ സംഭവത്തിൽ മരണം രണ്ടായി. ബഹ്‌റൈനി പൗരനായ അലി അബ്ദുല്ല അലി അൽ ഹമീദ് (66), ബംഗ്ലാദേശ് പൗരനായ ഷൈമോൾ ചന്ദ്ര ഷിൽ മൊനിന്ദ്ര (42) എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തിരച്ചിലിനിടയിലാണ് അബ്ദുല്ല അലി അൽ ഹമീദിന്റെ മൃതദേഹം കണ്ടെടുത്തത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് പൊലീസും ബഹ്റൈൻ സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം തുടരുകയാണ്. അറാദിലെ സീഫ് മാളിന് സമീപത്തെ ബഹ്റൈനി റസ്റ്റാറന്‍റിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് സലൂണും പ്രവർത്തിച്ചിരുന്നു. അതും തകർന്ന നിലയിലാണ്.

 

മുകൾ നില‍യിൽ താമസക്കാരുണ്ടായിരുന്നതായും മലയാളികൾ ആരും കെട്ടിടത്തിൽ താമസിച്ചിരുന്നായി ഓർക്കുന്നില്ലെന്നും സമീപവാസികൾ പറഞ്ഞു. ബിൽഡിങ് പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്തെ ചില കടകളുടെ ഗ്ലാസുകൾ പൊട്ടിത്തെറിയുടെ ആഘാതത്തിൽ തകർന്നിട്ടുണ്ട്. 

മ​ര​ണ​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി ഷൈ​മോ​ൾ ച​ന്ദ്ര ഷി​ൽ മൊ​നി​ന്ദ്ര​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ക​യാ​ണെ​ന്നും ബ​ഹ്റൈ​നി​ലെ ബം​ഗ്ലാ​ദേ​ശ് എം​ബ​സി അ​റി​യി​ച്ചു. മൊ​നി​ന്ദ്ര​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച എം​ബ​സി അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും അ​റി​യി​ച്ചു. ത​ക​ർ​ന്നു വീ​ണ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​ലൂ​ണി​ലെ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു മൊ​നി​ന്ദ്ര.

കൂ​ടെ താ​മ​സി​ച്ച മ​റ്റു സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ ര​ക്ഷ​പ്പെ​ടു​ക​യും മ​റ്റു ചി​ല​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​മാ​ണ്. പാ​സ്പോ​ർ​ട്ട് അ​ട​ക്കം ഇ​വ​രു​ടെ പ്ര​ധാ​ന രേ​ഖ​ക​ളും മ​റ്റു വ​സ്തു​ക്ക​ളും ന​ശി​ച്ച അ​വ​സ്ഥ​യാ​ണ്. പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​തി​യ പാ​സ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും സാ​മ്പ​ത്തി​ക സ​ഹാ​യം, ഭ​ക്ഷ​ണം, വ​സ്ത്രം തു​ട​ങ്ങി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

ദൃ​ക്സാ​ക്ഷി സം​ഭ​വ​ത്തെ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ങ്ങ​നെ

ബു​ധ​നാ​ഴ്ച രാ​ത്രി 7.45ന് ​ഞ​ങ്ങ​ൾ സാ​ധാ​ര​ണ ദി​വ​സ​ത്തെ പോ​ലെ സം​സാ​രി​ച്ചും മ​റ്റു​മാ​യി വീ​ടു​ക​ളി​ൽ ചെ​ല​വി​ടു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് വ​ലി​യൊ​രു പൊ​ട്ടി​ത്തെ​റി ശ​ബ്ദം കേ​ട്ട​ത്. പ്ര​ദേ​ശ​ത്തു​കാ​രെ​ല്ലാം ഇ​റ​ങ്ങി ഓ​ടു​ന്ന​തും കാ​ണു​ന്നു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന​റി‍യാ​ൻ ശ​ബ്ദം കേ​ട്ടി​ട​ത്തേ​ക്ക് ഓ​ടി​ച്ചെ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ആ ​ഭീ​ക​ര​മാ​യ കാ​ഴ്ച ഞ​ങ്ങ​ൾ കാ​ണു​ന്ന​ത്. ഒ​രു കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ൽ. എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു എ​ല്ലാ​വ​ർ​ക്കും. പ​രി​ക്കേ​റ്റ ചി​ല​രെ​യും പ​രി​സ​ര​ത്ത് കാ​ണാ​നി​ട​യാ​യി.

സ​മീ​പ​ത്തെ ക​ട​ക​ളു​ടെ ചി​ല്ലു​ക​ൾ​പൊ​ട്ടി​യ നി​ല​യി​ലും വാ​ഹ​ന​ങ്ങ​ൾ ചി​ല​ത് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച നി​ല​യി​ലു​മാ​ണ് കാ​ണ​പ്പെ​ട്ട​ത്. അ​പ്പോ​ഴും എ​ന്താ സം​ഭ​വി​ച്ച​തെ​ന്ന് ഞ​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​യി​ല്ലാ​യി​രു​ന്നു. പെ​ട്ട​ന്ന് പൊ​ലീ​സി​നെ​യും മ​റ്റ് അ​ധി​കൃ​ത​രെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും മ​റ്റു കാ​ര്യ​ങ്ങ​ളും വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

Tags:    
News Summary - building collapse accident in Arad death toll raise to two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.