മനാമ: ബുദയ്യ ഹൈവേയുടെ നവീകരണം സ്തംഭിച്ചിരിക്കുകയാണെന്നും ഗതാഗതക്കുരുക്ക് ദിനംപ്രതി വഷളാകുകയുമാണെന്നുള്ള ആശങ്ക പ്രകടിപ്പിച്ച് വടക്കൻ ഗവർണറേറ്റ് എം.പി ഡോ. മഹ്ദി അൽ ശുവൈഖ്.
ഹൈവേയുടെ നവീകരണം വേഗത്തിലാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. 2025-2026 ലെ ദേശീയ ബജറ്റിൽ, ഹൈവേയുടെ നവീകരണത്തിനായി 30 ദശലക്ഷം ദീനാറിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ വർഷം തുടക്കത്തിൽ പണി ആരംഭിക്കുമെന്ന് സർക്കാർ നേരത്തേ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ജോലികൾ തുടങ്ങിയിട്ടില്ലെന്നും എം.പി പറഞ്ഞു. ബർഹാമയിൽനിന്ന് സൽമാൻ ടൗൺ വരെ ഏകദേശം 13 കിലോമീറ്റർ നീളുന്നതാണ് ബുദയ്യ ഹൈവേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.