മനാമ: ബി.എസ്.സി.ബി വിന്റർ കപ്പ് സീസൺ മൂന്ന് ലീഗ് ടൂർണമെന്റിന് ഇന്ന് തുടക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് അൽ അഹ് ലി ക്ലബ് സിഞ്ച് വേദിയാകും. വ്യാഴാഴ്ച രാത്രി ഒമ്പതിന് കിക്കോഫ്. പ്രശസ്ത കായികതാരവും ജിംനാസ്റ്റിക് ഫെഡറേഷൻ മുൻ വൈസ് പ്രസിഡന്റും ഗോൾഡൻ ഈഗ്ൾ ക്ലബ് സെക്രട്ടറി ജനറലുമായ സയ്യിദ് ഒമ്രാൻ അൽ നജ്ദാവി ഉദ്ഘാടനം നിർവഹിക്കും. എല്ലാ ദിവസവും രാത്രി ഒമ്പത് മുതലാണ് മത്സരം.
ലീഗ് അടിസ്ഥാനത്തിലുള്ള ടൂർണമെന്റിൽ എട്ട് പ്രമുഖ ടീമുകൾ മാറ്റുരക്കും. നവംബർ എട്ട് ശനിയാഴ്ച സെമി- ഫൈനൽ മത്സരങ്ങൾ നടക്കും. വിജയികൾക്ക് എം.എസ് നാച്ചുറൽ പ്രോഡക്റ്റ് സ്പോൺസർ ചെയ്യുന്ന വിന്നർ ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് ബി.എഫ്.സി സ്പോൺസർ ചെയ്യുന്ന ട്രോഫിയും നൽകുമെന്ന് ബി.എസ്.സി.ബി മാനേജർ കൃഷ്ണദാസ് അറിയിച്ചു.
ടൂർണമെന്റ് കോഓഡിനേറ്റർ ആയി വിപിൻ ചാലിലിനെയും മറ്റു ഭാരവാഹികളായി സനൂപ്, ഹിഷാം ചാവക്കാട്, സയീദ്, ജംഷീർ കാസർകോട്, യാസർ കുന്നംകുളം, ഷബീർ കൊച്ചി, റാഫി എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.